നൂറനാട്: ഇടപ്പോൺ സർഗ്ഗവേദി സാംസ്കാരിക സംഘടയുടെ 34 മത് വാർഷികത്തിന്റെ ഭാഗമായുള്ള
അവാർഡ് ദാന സമ്മേളനം ഞായറാഴ്ച വൈകിട്ട് നടക്കും.
വൈകിട്ട് 6 മണിക്ക്
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുകയും അവാർഡ് ജേതാക്കളെ ആദരിക്കുകയും ചെയ്യും
വാർഷികത്തിന്റെ ഭാഗമായി ജയകുമാർ നഗറിൽ
പതാക ഉയർത്തലും
തുടർന്ന് സെമിനാറും നടത്തി.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും സർഗ്ഗവേദി യുടെപ്രസിഡന്റുമായ സ്വപ്നാസുരേഷ് പതാക ഉയർത്തി. സർഗ്ഗ വേദിയുടെ ചരിത്രവും പ്രവർത്തനവും ലക്ഷ്യവും ആസ്പദമാക്കി സെമിനാറും നടന്നു. ......
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന് വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ക്കും മാലിന്യത്തിനും വാഹനങ്ങള്‍ക്കും ശാപമോക്ഷമാകുന്നു. കേരള പോലീസ് പുതുതായി നടപ്പാക്കുന്ന 'എന്റെ പോലീസ് സ്റ്റേഷന്' പദ്ധതിയുടെ ഭാഗമായിട്ടാണ് പോലീസ് സ്റ്റേഷന് പരിസരങ്ങള്‍ വൃത്തിയാകുന്നത്. ......
ചെങ്ങന്നൂർ: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ
ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്ന്
ആവശ്യപ്പെട്ടു കൊണ്ട് ദില്ലി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത കർഷക സമിതി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽ നൈറ്റ് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
എം സി റോഡിൻ ചെങ്ങന്നൂർ ഗവ. ആശുപത്രി ജങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം സമാപിച്ചു. ......
ദോഹ: അക്ബർ ഗ്രൂപ്പ് ഖത്തർ സംഘടിപ്പിച്ച 'ധ്വനി മ്യൂസിക്കൽ നൈറ്റ് 2026' പ്രൗഢഗംഭീരമായി. അക്ബർ ഗ്രൂപ്പിലെ ജീവനക്കാർ, കുടുംബാംഗങ്ങൾ, ബിസിനസ്സ് പങ്കാളികൾ, ഉപഭോക്താക്കൾ, ക്ഷണിതാക്കൾ എന്നിവരടക്കം മൂവായിരത്തിലധികം ആളുകളാണ് വർണ്ണാഭമായ ഈ സംഗീത സായാഹ്നത്തിൽ പങ്കെടുത്തത്.
അക്ബർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......
ദോഹ: ഖത്തർ ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ (Ministry of Endowments and Islamic Affairs) ആഭിമുഖ്യത്തിൽ ‘പ്രവാചക സ്നേഹം’ എന്ന വിഷയത്തിൽ മതപ്രഭാഷണം സംഘടിപ്പിച്ചു. 2026 ഒക്ടോബർ 23 വെള്ളിയാഴ്ച ഇശാ നമസ്കാരാനന്തരം ന്യൂ സലത്തയിലെ 03 മാളിന് സമീപമുള്ള മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സമാൻ മസ്ജിദിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ നസീറുദ്ദീൻ റഹ്മാനി പ്രഭാഷണം നടത്തി.
സ്വന്തം ജീവനേക്കാളും കുടുംബത്തേക്കാളും ഉപരിയായി പ്രവാചകൻ മുഹമ്മദ് നബി ﷺയെ സ്നേഹിക്കുക എന്നത് യഥാർഥ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ......
കൊച്ചി: CEVA (സിറിയക് ഏഏലിയാസ് വോളന്ണ്ടറി അസോസിയേഷൻ ), ചാവറ കൾച്ചറൽ സെന്റർ, വി.പി.എസ്. ലേക്ഷോർ ആശുപത്രി, കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ......
ദോഹ: ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്റും അണ്ടർ 14 ജൂനിയർ സൂപ്പർ കപ്പും ആവേശകരമായി ആരംഭിച്ചു.
ഖത്തർ കമ്മ്യൂണിറ്റി അഡ്വൈസർ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വി.സി. ......
അങ്കമാലി : സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ പുതിയൊരു ചുവടുവെയ്പുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ. ആർത്തവവിരാമ ഘട്ടത്തിൽ പൂർണ്ണ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും കൂടിയുള്ള ജീവിതശൈലി ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ 'മെനോപോസ് ക്ലിനിക്ക് ' പ്രവർത്തനമാരംഭിച്ചു. ......
കൊച്ചി: മഹാരാഷ്ട്രയിലെ തീരദേശമേഖലയിൽ വസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഹാച്ചറിയിൽ ഉൽപാദിപ്പിച്ച അഞ്ച് ലക്ഷം കല്ലുമ്മക്കായ വിത്തുകളും ഒരു ലക്ഷം ഓയിസ്റ്റർ വിത്തുകളും മഹാരാഷട്രയിലെ കർഷകർക്ക് കൈമാറി. ......
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവി സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും. സർക്കാർ - പാർട്ടി ഏകോപനമില്ലെന്നും സംഘടനാ സംവിധാനം പൂർണമായും നിശ്ചലമായെന്നുമുള്ള പരാതി വ്യാപകമായതോടെ എത്രയും പെട്ടെന്ന് കെപിസിസി അധ്യക്ഷനെ നിയമിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. ......